Latest NewsSaudi ArabiaNewsInternationalGulf

കനത്ത മഴ: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

ജിദ്ദ: മക്കയിൽ വെള്ളിയാഴ്ച്ച പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റാണ് കമ്മിറ്റികൾ രൂപീകരിച്ചത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരിൽ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ കമ്മിറ്റികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: പ്രായം കുറഞ്ഞ സ്വർണക്കടത്തുകാരി, ഷഹല കാരിയറായത് ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി: ഷഹലയ്ക്ക് ലഭിച്ച നിർദ്ദേശങ്ങളിങ്ങനെ

സൗദി അറേബ്യയിൽ പൊടുന്നനെ ഉണ്ടായ കനത്ത മഴയിൽ നൂറിലേറെ വാഹനങ്ങൾ ഒലിച്ചു പോയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാലിന്യത്തൊട്ടികളും കടകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളുമെല്ലാം ഒലിച്ചു പോയെന്നാണ് വിവരം. അതേസമയം, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മക്ക ഹറം പള്ളി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കിയെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ലെന്നാണ് വിവരം.

മക്ക, മദീന, ബാഹ, ജിസാൻ, അസീർ, ജൗഫ്, തബൂക്, ഹായിൽ, ഖാസിം മേഖലകളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.

സൗദിയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. റിയാദ്, വടക്കു, കിഴക്ക്, മധ്യ മേഖലകളിൽ താപനില കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: ശബരിമലയിലെ നടവരവിൽ വർധനവ്: ഇതുവരെ ലഭിച്ചത് 222.98 കോടി, എത്തിയത് 30 ലക്ഷം തീർത്ഥാടകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button