NewsHealth & Fitness

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണോ? ഈ പാനീയം കുടിക്കുന്നത് ഒഴിവാക്കൂ

കഫീൻ രക്തക്കുഴലുകളുടെ വലുപ്പം കുറയ്ക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും

മിക്ക ആളുകളും നേരിടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. വളരെ സങ്കീർണമായ രോഗാവസ്ഥകളിലേക്ക് നയിക്കാനുള്ള കഴിവ് രക്തസമ്മർദ്ദത്തിന് ഉണ്ട്. ഉയർന്ന സമ്മർദ്ദം ഉള്ളവർ ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാകാൻ ഡയറ്റിൽ നിന്നും പൂർണമായി ഒഴിവാക്കേണ്ട പാനീയമാണ് കാപ്പി. ദിവസവും രണ്ട് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കഫീൻ രക്തക്കുഴലുകളുടെ വലുപ്പം കുറയ്ക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. കഫീനിന് പുറമേ, വ്യത്യസ്ഥങ്ങളായ സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഇവയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിൽ പ്രത്യേക പങ്കുവഹിക്കുന്നവയാണ്. 160/100 രക്തസമ്മർദ്ദം ഉള്ളവരോ, അതിൽ കൂടുതലോ ഉള്ളവർ ദിവസേന കാപ്പി കുടിക്കുന്ന ശീലം പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

Also Read: കിടങ്ങാംപറമ്പ് : ആയിരക്കണക്കിന് ആൾക്കാരെ നിയന്ത്രിക്കാൻ ഭാരവാഹികൾക്ക് കഴിഞ്ഞതിനാൽ വൻ സംഘർഷം ഒഴിവായി- സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button