വിവിധ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറായ പാർക്കിൻസണ്‍സ് രോഗം വരാനുള്ള സാധ്യത കാപ്പി കുടിക്കുന്നവരിൽ കുറവാണെന്നു പുതിയ പഠനങ്ങൾ. 35-70 വയസ് പ്രായമുള്ള 1,84,024 പേരിലാണ് പഠനം നടത്തിയത്. തുടർന്ന് കാപ്പി കുടിക്കുന്നവർക്ക് പാർക്കിൻസണ്‍സ് രോഗം വരാനുള്ള സാധ്യത 37 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
read also: സനാതനധര്‍മ്മം സ്വീകരിച്ച 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഇമാമും ബന്ധുക്കളും
കൂടാതെ, കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നത് ന്യൂറോ ഡിജെനറേറ്റീവ് രോഗത്തിനുള്ള സാധ്യത 43 ശതമാനം കുറയ്ക്കുന്നതായും ഗവേഷകർ പറയുന്നു. പാർക്കിൻസണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ വിറയല്‍, പേശികള്‍ കാഠിനമാവുക, ദൈനംദിന പ്രവർത്തനങ്ങളില്‍ മന്ദത അനുഭവപ്പെടുക, നടത്തത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ്. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഗന്ധം നഷ്ടപ്പെടല്‍, ഉറക്ക പ്രശ്നങ്ങള്‍ തുടങ്ങിയവ നോണ്‍-മോട്ടോർ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു
Post Your Comments