ബെയ്‌ജിങ്: കോവിഡ് വ്യാപനം മാരകമായ ചൈനയില്‍ ലക്ഷക്കണക്കിന് ആളുകളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതിനിടെ സംഭവവുമായി ബന്ധപ്പെട്ട ഹൃദയഭേദകമായ വീഡിയോ പുറത്ത്. രോഗം വന്ന് മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ ശ്മശാനങ്ങള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ആരോഗ്യ വിദഗ്ധന്‍ എറിക് ഫീഗല്‍ ഡിംഗ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്താനായി മൃതദേഹവുമായി മണിക്കൂറുകളോളം നീണ്ട ക്യൂ നില്‍ക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നത്.
The dreadful scene of #China‘s cremation ground, where there is a long line for the last rites#ViralVideos#ChinaCovidCases #Chinese #COVID19 #CCPChina #chinacovid #CovidIsNotOver #OmicronVariant #ZeroCovidPolicy #OmicronBF7 #COVID19后遗症 #BF7Variant #ChinaProtests清华 pic.twitter.com/aw0yvnxU1w
— Sujit Gupta (@sujitnewslive) December 25, 2022
‘ശ്മശാനങ്ങളിലേക്ക് നീളുന്ന നീണ്ട വരികള്‍- നിങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്‌കരിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമെന്ന് സങ്കല്‍പ്പിക്കുക, അതിനായി മണിക്കൂറുകളോളം അവരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് നീങ്ങുകയും വേണം. ചൈനയില്‍ ആഞ്ഞടിക്കുന്ന ഭയാനകമായ കോവിഡ് 19 തരംഗത്തോട് നമുക്ക് സഹാനുഭൂതി കാണിക്കാം’, ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
Post Your Comments