പത്തനംതിട്ട: ശബരിമലയിലെ നടവരവിൽ വർധനവ്. ഇതുവരെ 222.98 കോടി രൂപയോളം നടവരവായി ലഭിച്ചതായി ദേവസ്വം കണക്കുകള്‍ വ്യക്തമാക്കുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം അടുത്ത ദിവസം അവസാനിക്കാനിരിക്കെ ദേവസ്വം ബോർഡ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ശബരിമലയില്‍ സീസണിൽ ഇതുവരെ 30 ലക്ഷം തീര്‍ഥാടകര്‍ ദർശനം നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നടവരവായി 222 കോടിയും കാണിക്കയായി 70 കോടിയും ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തീർത്ഥാടനത്തിനിടെ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments