തിരുവനന്തപുരം: കടൽത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്ന് പേരെ കാൺമാനില്ല. പുത്തൻതോപ്പിൽ രണ്ട് പേരെയും അഞ്ച് തെങ്ങിൽ ഒരാളെയുമാണ് കാണാതായത്. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
പുത്തൻ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരൻ സാജിദ് എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ കടലിൽ പോയ മറ്റൊരാളെ രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. രാത്രി വരെ കോസ്റ്റ് ഗാർഡും മൽസ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
Post Your Comments