അപകടകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ പോലും ചിലപ്പോള്‍ ദീര്‍ഘനേരം വെയിലത്തിറങ്ങിയാല്‍ മുഖം കരുവാളിക്കാറുണ്ട്. ചര്‍മ്മത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ മാറാന്‍ അടുക്കളയിലുള്ള ചില സാധനങ്ങള്‍ മാത്രം മതി. വളരെ എളുപ്പത്തില്‍ തയാറാക്കാനാകുന്ന ചില ഫേസ്പാക്കുകള്‍ അറിയാം.
തക്കാളി നന്നായി അരച്ച ശേഷം ഇതിലേക്ക് രണ്ട് സ്പൂണ്‍ തൈര് നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം വൃത്തിയായി കഴുകുക. രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് ഉപയോഗിക്കുന്നത് സണ്‍ ടാന്‍ പൂര്‍ണമായും മാറാന്‍ സഹായിക്കും.
നന്നായി കഴുകി വൃത്തിയാക്കിയ വെള്ളരി നന്നായി അരച്ച് നീരെടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി മുഖം നന്നായി തുടയ്ക്കുക. നീര് ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തില്‍ പ്രകടമായ വ്യത്യാസമുണ്ടാക്കും.
പ്രകൃതിദത്തമായ ബ്ലീച്ചെന്ന് അറിയപ്പെടുന്ന ഫലമാണ് പപ്പായ. വൃത്തിയായി കഴുകി മുറിച്ച പപ്പായ അരച്ച് പള്‍പ്പെടുക്കുക. ഇതിലേക്ക് അല്‍പ്പം തേന്‍ ഒഴിക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുക.
Post Your Comments