തന്തൂരി ചിക്കൻ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ്.പലപ്പോഴും ഇതറിയാതെ നമ്മൾ ഹോട്ടലിൽ നിന്ന് കഴിക്കുകയാണ് പതിവ്. ഈ ക്രിസ്തുമസിന് രുചിയൂറും തന്തൂരി ചിക്കൻ ഉണ്ടാക്കാം:
ആവശ്യമുള്ള ചേരുവകള്‍:
ചിക്കന്‍ – 5 കഷണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
തൈര് – 100 ഗ്രാം
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
തന്തൂരി മസാല – 2 ടേബിള്‍ സ്പൂണ്‍
ഗരംമസാല – 1 ടീസ്പൂണ്‍
മല്ലി, ജീരകം – 1 ടീസ്പൂണ്‍
ലെമണ്‍ ജ്യൂസ് – 2 ടേബിള്‍ സ്പൂണ്‍
സണ്‍ഫ്ലവര്‍ ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
കസൂരി മേത്തി – 1 ടീസ്പൂണ്‍
വെള്ളം – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം:
ചിക്കന്‍ വൃത്തിയായി കഴുകിയെടുക്കുക.ഉടച്ചെടുത്ത തൈരിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, തന്തൂരി മസാല, ഗരംമസാല, കസൂരി മേത്തി എന്നിവ ചേര്‍ക്കുക. മല്ലി, ജീരകം, ഉപ്പ്, ലെമണ്‍ ജ്യൂസ്, അര ടേബിള്‍ സ്പൂണ്‍ ഓയില്‍, കുറച്ച് വെള്ളം എന്നിവ മിക്സിയില്‍ അടിച്ചതും ഇതിലേക്ക് ചേര്‍ക്കുക.
വരഞ്ഞ കോഴി കഷണങ്ങളിലേക്ക് ഈ മിശ്രിതം പുരട്ടി ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കുക. ഉപയോഗിക്കുന്നതിന് അര മണിക്കൂര്‍ മുമ്പേ ഇത് പുറത്തെടുത്ത് വയ്ക്കുക. ഓയിലില്‍ കഷണങ്ങള്‍ വറുത്തെടുക്കുക. സവാളയും മല്ലിയിലയും വിതറി സ്വാദിഷ്ട്മായി കഴിക്കാം.
Post Your Comments