ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിനായി ഒരുങ്ങുകയാണ്. ക്രിസ്തുമസ് അവധിയെന്ന് പറയുന്നതില്‍ മാറ്റം നിര്‍ദേശിച്ച് ലണ്ടനിലെ ബ്രൈറ്റണ്‍ സര്‍വ്വകലാശാല. സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന ഒന്‍പത് നിര്‍ദേശത്തിൽ ക്രിസ്തുമസ് എന്ന പദം ക്രിസ്തീയ വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാൽ ഈ അവധിക്കാലത്തിന് മഞ്ഞ് കാല അവധി സമയം എന്നു പുതിയ പേര് നൽകിയിരിക്കുകയാണ് സര്‍വകലാശാല. ക്രിസ്തുമസ് അവധി എന്ന വാക്ക് മാത്രമാണ് മാറ്റുന്നത്, എന്നാല്‍ ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്ക് മാറ്റമില്ലെന്നും സര്‍വ്വകലാശാല പറഞ്ഞു.
read also: സൈനികരെ മർദ്ദിച്ചവരെ തിരിച്ചടിക്കാൻ അവർക്ക് അനുവാദമില്ലെന്നത് ഖേദകരമായ അവസ്ഥ: മെഹബൂബ മുഫ്തി
കൂടാതെ, വിദ്യാര്‍ത്ഥികളോട് നിങ്ങളുടെ ക്രിസ്തീയ പേര് എന്താണെന്ന് ചോദിക്കുന്നതിനും സർവകലാശാല വിലക്കുണ്ട്. സമുദായങ്ങളുടെ പേര് ഉപയോഗിക്കുന്നതിലും ചില മാറ്റങ്ങള്‍ സര്‍വ്വകലാശാല ആവശ്യപ്പെടുന്നുണ്ട്. മുസ്‌ലിം രാജ്യം എന്നതിന് പകരമായി മുസ്‌ലിം ഭൂരിപക്ഷ രാജ്യമെന്നാണ് ഉപയോഗിക്കേണ്ടത്. വാക്കുകളെ വിലക്കുകയല്ല, എന്നാല്‍ ആ വാക്കുകള്‍ക്ക് പകരം ഈ വാക്കുകള്‍ ഉപയോഗിച്ചാലാണ് കൂടുതല്‍ ശരിയാവുകയെന്ന് നിര്‍ദേശിക്കുകയാണ് സര്‍ക്കുലര്‍ ചെയ്യുന്നതെന്ന് സര്‍വ്വകലാശാല വിശദമാക്കുന്നു.
Post Your Comments