
കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ ആസിഫ് അലിയും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഹണി ബീ എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും. ഇപ്പോഴിത ഭാവനയ്ക്കൊപ്പമുള്ള ഒരു ലൊക്കേഷൻ അനുഭവം പങ്കുവെച്ച ആസിഫ് അലിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഒരു സിനിമയുടെ ഷൂട്ടിങിനിടെ അവിടെ കൂടി നിന്ന ചിലർ ഭാവനയോട് വളരെ മോശമായി പെരുമാറിയപ്പോൾ സഹികെട്ട് ആസിഫ് അലി അവരെ തല്ലിയിരുന്നു. ആ സംഭവമാണ് ആസിഫ് അഭിമുഖത്തിൽ പറയുന്നത്. അഭിമുഖത്തിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.
‘എന്റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കൾ ആസിഫിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിതീരും മുമ്പെ ഞാൻ അവരെ പോയി കൈകാര്യം ചെയ്തു. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ അവർ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞൻ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. ഞാൻ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവർ വരെ ആ യുവാക്കളെ വാൺ ചെയ്തിരുന്നു. അവർ മദ്യപിച്ചിട്ടുണ്ടായിരുന്നു. വളരെ മോശമായി ചീപ്പായിട്ടാണ് അവർ ഭാവനെ കുറിച്ച് സംസാരിച്ചത്.
രണ്ട് പ്രാവശ്യം ഞാൻ പറഞ്ഞിട്ട് കേട്ടില്ല. പിന്നെ ഞാൻ അടിച്ചു. എന്റെ കുറച്ച് പ്രശ്നങ്ങൾ ഇതൊക്കെയാണ്. ഞാൻ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും. അവർ ഒരു ലിമിറ്റ് ക്രോസ് ചെയ്തപ്പോഴാണ് എന്റെ കൈയ്യിൽ നിന്നും പോയി. അവന്റെ കിളിപോയി’ ആസിഫ് അലി പറഞ്ഞു.
Post Your Comments