KeralaMollywoodLatest NewsNewsEntertainment

‘രമേശ് നാരായണൻ ആദ്യം പറഞ്ഞത് കള്ളമല്ലേ? മാപ്പ് പറഞ്ഞുവെങ്കിലും അത് മനസില്‍ നിന്ന് വന്നതാണെന്ന് തോന്നുന്നില്ല’: ധ്യാൻ

സംഘാടനത്തില്‍ തന്നെ എനിക്ക് ഒരു പാളിച്ച തോന്നി

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച്‌ സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ ശക്തമായ വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. വിവാദമായ ശേഷം രമേശ് നാരായണൻ മാപ്പ് പറഞ്ഞുവെങ്കിലും അത് മനസില്‍ നിന്ന് വന്നതാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ധ്യാനിന്റെ പ്രതികരണം.

read also: 12- ആം ക്ളാസ് പാസായാല്‍ 6000 രൂപ, ബിരുദധാരികള്‍ക്ക് 10,000 രൂപ സ്‌റ്റൈഫന്റ്: പുതിയ പ്രഖ്യാപനവുമായി സർക്കാർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് ചോദിച്ചാല്‍ പേര് മാറി വിളിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘാടനത്തില്‍ തന്നെ എനിക്ക് ഒരു പാളിച്ച തോന്നി. വേദിയില്‍ വച്ച്‌ പുരസ്കാരം നല്‍കാത്തതില്‍ രമേശ് നാരായണൻ മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ട് ആസിഫിനെ ശ്രദ്ധിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ നമ്മള്‍ അപമാനിക്കപ്പെട്ട സമയത്ത് മറ്റൊരാളെ അതേ നാണയത്തില്‍ തിരിച്ച്‌ അപമാനിക്കാൻ കഴിയുമോ?

വ്യക്തിപരമായി നമുക്ക് പല വിഷമങ്ങളും ഉണ്ടാകും. പക്ഷേ അത് മാദ്ധ്യമങ്ങളോടോ മറ്റ് വ്യക്തികളോടോ പ്രകടിപ്പിക്കരുത്. രമേശ് നാരായണൻ തോളില്‍ തട്ടിയെന്നാണ് ആദ്യം പറഞ്ഞത്. അത് കള്ളമല്ലേ. വിവാദമായ ശേഷം മാപ്പ് പറഞ്ഞു. ഇപ്പോള്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. മാപ്പ് അദ്ദേഹത്തിന്റെ മനസില്‍ നിന്നാണ് വന്നതെന്ന് തോന്നുന്നില്ല. ആസിഫ് ആ വിഷയം ചെറിയ ചിരിയോടെ ഒതുക്കി. പക്ഷേ ഒരു വിഷമം ഉണ്ടായിട്ടുണ്ടാകും’,- ധ്യാൻ പറഞ്ഞു.

എം ടി വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ ‘മനോരഥങ്ങളു’ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ ആയിരുന്നു വിവാദ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button