Latest NewsIndiaNews

ശബരിമല തീർത്ഥാടകരുടെ ജീപ്പ് ഗർത്തത്തിലേയ്ക്ക് വീണു: എട്ടു പേർക്ക് ദാരുണാന്ത്യം

തേനി: ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 8 പേർ മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. 40 അടി താഴ്ചയുള്ള ഗർത്തത്തിലേക്കാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന അയ്യപ്പഭക്തന്മാരെല്ലാം തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിലെ ഷൺമുഖസുന്ദരാപുരം ഗ്രാമത്തിൽ നിന്നുള്ളവരാണ്.

Read Also: സിക്കിമിലെ വാഹനാപകടം: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ

എല്ലാ വർഷവും ഒരുമിച്ച് യാത്ര ചെയ്യാറുള്ള സംഘത്തിനാണ് അപകടം സംഭവിച്ചത്. കുമളി റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് അപകടം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഇന്ത്യ വിശുദ്ധരുടെ നാട്, സാന്താക്ലോസിന്റേതല്ല: കുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ നിർബന്ധിക്കരുതെന്ന് വിഎച്ച്പി

shortlink

Related Articles

Post Your Comments

Related Articles


Back to top button