Latest NewsNewsIndia

ഇന്ത്യ വിശുദ്ധരുടെ നാട്, സാന്താക്ലോസിന്റേതല്ല: കുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ നിർബന്ധിക്കരുതെന്ന് വിഎച്ച്പി

ഭോപ്പാൽ: സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. മധ്യപ്രദേശിലെ ഭോപ്പാൽ നഗരത്തിലെ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് സംബന്ധിച്ച് സംഘടന കത്ത് നല്‍കി. ഇന്ത്യ വിശുദ്ധരുടെ നാടാണ്, സാന്താക്ലോസിന്റേതല്ലെന്നും ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

സനാതന ഹിന്ദു മതത്തിലും സംസ്‌കാരത്തിലും വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികളോട് ക്രിസ്മസ് ട്രീ കൊണ്ടുവരാനും സാന്താക്ലോസിന്റെ വേഷം ധരിക്കാനും നിര്‍ബന്ധിക്കുന്നതായി വിശ്വ ഹിന്ദു പരിഷത്ത് ചൂണ്ടിക്കാട്ടി. ഇത് ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും കുട്ടികളില്‍ ക്രിസ്തുമതം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും വിഎച്ച്പി വ്യക്തമാക്കി.

ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തര്‍ക്കം: ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവ്

‘ഇത്തരം വസ്ത്രങ്ങളോ ട്രീകളോ വാങ്ങി നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് സാമ്പത്തികമായും നഷ്ടമുണ്ട്. ഹിന്ദു കുട്ടികളെ സാന്താക്ലോസാക്കാനും ക്രിസ്തുമതത്തില്‍ വിശ്വാസമുണ്ടാക്കാനുമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇത്. നമ്മുടെ ഹിന്ദു കുട്ടികള്‍ രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, മഹാവീര്‍, ഗുരു ഗോവിന്ദ് സിംഗ് എന്നിവരായി മാറണം. ഇവരെല്ലാം വിപ്ലവകാരികളും മഹാന്മാരുമാണ്. പക്ഷേ അവര്‍ സാന്താക്ലോസാകരുത്,’ വിഎച്ച്പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button