ലക്‌നൗ: സിക്കിമിലെ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. വാഹനാപകടത്തിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശികളായ നാലു സൈനികരുടെ കുടുംബത്തിന് ധനസഹായം ലഭിക്കും. അപകടത്തിൽ മരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
Read Also: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനം: കെ സുരേന്ദ്രൻ
സിക്കിമിലെ വാഹനാപകടത്തിൽ 16 സൈനികരാണ് കൊല്ലപ്പെട്ടത്. വടക്കൻ സിക്കിമിന് സമീപം കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറിയുണ്ടായ അപകടത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. രാവിലെ ചതനിൽ നിന്ന് തങ്ങുവിലേക്കുള്ള യാത്രയിലായിരുന്നു അപകടത്തിൽപ്പെട്ട വാഹനം ഉൾപ്പെടുന്ന വാഹനവ്യൂഹം. സേമയിലേക്ക് കടക്കവേ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ രക്ഷാദൗത്യം ആരംഭിച്ചു, പരിക്കേറ്റ നാല് സൈനികരെ ആകാശമാർഗം ആശുപത്രിയിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും, 13 സൈനികരും അപകടത്തിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
Read Also: കോട്ടയത്ത് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു: ഉടമ മാണി സി കാപ്പന്റെ ഡ്രൈവര്‍
Post Your Comments