Latest NewsNewsLife Style

അറിയാം പെരുംജീരകം വെള്ളത്തിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്…

മിക്ക അടുക്കളകളിലുമുള്ള ഒരു സുഗന്ധദ്രവ്യമാണ് പെരുംജീരകം. കറികൾക്കു രുചിയും ഗന്ധവും കൂട്ടാൻ
മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും പെരുംജീരകത്തിനുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള പെരുംജീരകം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു.

ദിവസവും രാവിലെ വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വേഗത്തിലാക്കാൻ പെരുംജീരക വെള്ളം വളരെ ഗുണം ചെയ്യും. ഇത് നിങ്ങളുടെ ദഹനപ്രക്രിയ വേഗത്തിലാക്കുകയും ദഹനക്കേട് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ മലബന്ധം, പൊണ്ണത്തടി എന്നിവയും തടയുന്നു.

ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ പെരുംജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. വയറുവേദന അല്ലെങ്കിൽ മലബന്ധം എന്നിവയ്ക്ക് ഇത് വളരെയധികം സഹായിക്കുന്നു. നിങ്ങൾ വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുമ്പോൾ കുടലിലെ എൻസൈമുകൾ സജീവമാകുംയ ഇത് ദഹനത്തെ കൂടുതൽ സഹായിക്കുകയും അസിഡിറ്റി നീക്കം ചെയ്യുകയും ചെയ്യുന്നു.

ആസ്ത്മ രോഗികൾക്ക് പെരുംജീരക വെള്ളം വളരെ സഹായകരമാണ്. കാരണം ഇത് ശ്വാസകോശത്തെയും ശ്വാസനാളത്തെയും വൃത്തിയായി സൂക്ഷിക്കുകയും തടസ്സങ്ങൾ നീക്കുകയും ചെയ്യുന്നു. പോഷകങ്ങൾ പൂർണ്ണമായും ആഗിരണം ചെയ്യാനും അതുവഴി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പെരുംജീരകം സഹായിക്കുന്നു. അമിതവണ്ണത്തിനുള്ള പ്രധാന ഘടകമായ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഔഷധ ഗുണങ്ങൾ പെരുംജീരകത്തിലുണ്ട്.

പെരുംജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും പ്രമേഹം, സ്ട്രോക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയൽ, ആന്റിപാരാസിറ്റിക് ഗുണങ്ങളും പെരുംജീരകത്തിലുണ്ട്. ഇത് ചുമ, ജലദോഷം, ചെവി അല്ലെങ്കിൽ വായിലെ അണുബാധയ്ക്ക് കാരണമാകുന്ന അണുബാധകൾക്കുള്ള മികച്ച മരുന്നായി മാറുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button