Latest NewsKeralaNewsLife Style

ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ? ഉടനടി പരിഹാരത്തിന് പെരുംജീരകം കൊണ്ടൊരു വിദ്യ

വയറ്റിനുള്ളിൽ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥമാകുന്ന സമയത്ത് പലവിധത്തിലുള്ള പരിഹാര മാർഗങ്ങൾ നാം തേടാറുണ്ട്. എന്നാൽ, ഒരുപാട് സമയമെടുക്കാതെ പെട്ടെന്ന് പരിഹാരം ലഭിക്കുന്നതിനുള്ള മാർഗമാണ് പെരുംജീരകം. വയറ്റിൽ ഗ്യാസ് നിറഞ്ഞ് ബുദ്ധിമുട്ടുകയാണെങ്കിൽ ഈ സമയം അൽപം പെരുംജീരകം എടുത്ത് ചവച്ചരച്ച് കഴിച്ചാൽ മതിയാകും. പത്തോളം പെരുംജീരകം ഇതിനായി എടുക്കാവുന്നതാണ്. നല്ലപോലെ ചവച്ചരച്ച് കഴിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ ഗ്യാസ് ട്രബിൾ മാറുന്നതാണ്. ഏതൊരു വീട്ടിലെയും അടുക്കളയിൽ സ്ഥിര സാന്നിധ്യമായ പെരുംജീരകം കൊണ്ട് വേറെയും ഗുണങ്ങളുണ്ട്.

ആർത്തവ ദിനങ്ങളിലുണ്ടാകുന്ന വേദനകളെ കുറയ്‌ക്കാനും പെരുംജീരകം സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ പെരുംജീരകം രാത്രി മുഴുവനും ഇട്ടുവെയ്‌ക്കുക. രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ഇത് കുടിക്കുക. ഇതുവഴി ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയെ പമ്പകടത്താം.

ദിവസവും പെരുംജീരക വെള്ളം കുടിക്കുന്നത് മറ്റ് ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും. മലബന്ധത്തിനും പെരുംജീരകം കഴിക്കുന്നത് ഉത്തമമാണ്. കഫക്കെട്ട്, ആസ്ത്മ എന്നിവ മൂലം പ്രശ്‌നങ്ങൾ നേരിടുന്നവർക്കും ദിവസവും പെരുംജീരകം കഴിക്കുന്നത് നല്ലതാണ്.

ശരീരത്തിനെ തണുപ്പിക്കാൻ പെരുംജീരകത്തിന് കഴിയും. ചൂടുമൂലമുണ്ടാകുന്ന മുഖക്കുരു കുറയാനും ചർമ്മം ആരോഗ്യത്തോടെയിരിക്കാനും ദിവസവും അൽപം പെരുംജീരകം കഴിക്കാവുന്നതാണ്. പെരുംജീരകത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാൽ ശരീരത്തിലെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും നിയന്ത്രിക്കാനും പെരുംജീരകത്തിന് സാധിക്കുന്നു. ആരോഗ്യമുള്ള ജീവതത്തിനും ദഹന പ്രക്രിയ സുഗമമാകുന്നതിനുമെല്ലാം ദിവസവും പെരുംജീരകം ചവച്ചരച്ച് കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button