
കോഴിക്കോട്: കോഴിക്കോട് വാണിജ്യകെട്ടിടത്തിന് തീപിടിച്ചു. തൊണ്ടയാട് ബൈപ്പാസിൽ ഉള്ള വാണിജ്യ കെട്ടിടത്തിന് ആണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഫയർഫോഴ്സെത്തി തീയണയ്ക്കുകയാണ്. പാർക്കിങ് ഭാഗത്ത് നിർത്തിയിട്ട ബൈക്കുകളിലും തീ പടര്‍ന്നിട്ടുണ്ട്.
രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിലേക്ക് തീ പടർന്നിട്ടില്ലെങ്കിലും താഴത്തെ നിലയിൽ 15 മിനിറ്റായി തീ കത്തുകയാണ്.
കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു സർസീസ് സെന്ററാണ്. അവിടത്തെ വാഹനങ്ങളിലേക്കും തീ പടർന്നുവെന്നാണ് കരുതുന്നത്.
Post Your Comments