ന്യൂഡല്‍ഹി: രാജ്യാന്തര വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. പരിശോധനയ്ക്കു വിധേയമാക്കേണ്ടവരെ ബന്ധപ്പെട്ട വിമാന കമ്പനിയാവണം തിരഞ്ഞെടുത്തു നല്‍കേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
Read Also: ചൈനയിലെ കോവിഡ് അതീവ ഗുരുതരം: പ്രതിദിനം മരണം 5000 ത്തിന് മുകളിൽ, 10 ലക്ഷം പേർ വീതം രോഗബാധിതർ
കോവിഡിനെതിരെ പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികള്‍ (മാസ്‌കുകളുടെ ഉപയോഗം, അകലം പാലിക്കുന്നത് തുടങ്ങിയവ) സംബന്ധിച്ച അറിയിപ്പ് ഫ്‌ളൈറ്റുകളിലും യാത്രകളിലും എല്ലാ പ്രവേശന കവാടങ്ങളിലും ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
യാത്രാവേളയില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന എല്ലാ യാത്രക്കാരനെയും നിശ്ചിത കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഐസൊലേഷന് വിധേയമാക്കണം – മേല്‍പ്പറഞ്ഞ യാത്രക്കാരെ നിര്‍ബന്ധമായും മാസ്‌ക് ധരിപ്പിക്കണം. വിമാനത്തിലോ യാത്രയിലോ സഹയാത്രക്കാരില്‍ നിന്ന് ഐസൊലേറ്റ് ചെയ്യണം. യാത്രാനന്തരം തുടര്‍ ചികിത്സയ്ക്കായി ഐസൊലേഷന്‍ സൗകര്യത്തിലേക്ക് മാറ്റണം.
Post Your Comments