
ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ നിയമാനുസൃത പ്രായപരിധി ഉയര്‍ത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലൈംഗിക ബന്ധത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമ പരിരക്ഷ നല്‍കില്ല. 18 വയസ്സിന് താഴെയുള്ളവരുമായി നടത്തുന്ന ലൈംഗിക ബന്ധങ്ങള്‍ ലൈംഗിക അതിക്രമങ്ങളായി നിലനില്‍ക്കും. ഇക്കാര്യത്തില്‍ പ്രായത്തിന്റെ പുന:പരിശോധന പോസ്‌കോ ആക്ടിനെ ദുര്‍ബലപ്പെടുത്തും എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
Read Also: വിവാഹം ചെയ്യാന്‍ വധുക്കളെ കിട്ടുന്നില്ലെന്ന പ്രശ്നമുയര്‍ത്തി ബാച്ചിലേഴ്സ് മാര്‍ച്ചുമായി യുവാക്കള്‍
പോക്‌സോ ആക്ടിലെ പ്രായപരിധി നിര്‍ദ്ദേശങ്ങളില്‍ പുന:പരിശോധന വേണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. കേന്ദ്ര വനിതാ, ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനിയാണ് നിലപാട് വ്യക്തമാക്കിയത്.
Post Your Comments