MollywoodLatest NewsCinemaNewsEntertainmentMovie Gossips

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പാലക്കാടൻ ഗ്രാമങ്ങളിലെ വയലേലകളിലും മലയടിവാരങ്ങളിലുമൊക്കെയായി ചിത്രികരണം പുരോഗമിക്കുന്ന ഈ ചിത്രത്തിലെ നായകൻ വിഷ്ണു ഉണ്ണികൃഷ്ണനാണ്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ.

ഒരു കള്ളന്റെ ജീവിതത്തിലേക്ക് ഒരു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നർമ്മവും ഫാന്റെസിയും, ദൃശ്യ ഭംഗിയും. ഇമ്പമാർന്ന ഗാനങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രം. സലിം കുമാർ, പ്രേംകുമാർ. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവരും ചിത്തത്തിലെ പ്രധാന താരങ്ങളാണ്.

ജനുവരി മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കും: മന്ത്രി ആൻ്റണി രാജു

തിരക്കഥ- കെവി അനിൽ, ഗാനങ്ങൾ- സന്തോഷ് വർമ്മ, സംഗീതം- രഞ്ജിൻ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോൺ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം, പ്രെഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺടോളർ- രാജേഷ് തിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ.
ഈ ചിത്രം നിർമ്മാണം ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button