AsiaLatest NewsNewsIndiaInternational

‘ബിക്കിനി കില്ലര്‍’ ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

കാഠ്മണ്ഡു: ‘ബിക്കിനി കില്ലര്‍’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭ്‌രാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ജഡ്ജിമാരായ സപ്ന പ്രധാന്‍ മല്ല, തില്‍ പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ ബെഞ്ചാണ് ശോഭ്‌രാജിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. മോചിതനായി 15 ദിവസത്തിനകം ഇയാളെ നാടുകടത്താനും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.

തന്നെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ചാള്‍സ് ശോഭ്‌രാജ് ഹര്‍ജി നല്‍കിയെന്നും പ്രായം കണക്കിലെടുത്താണ് വിട്ടയക്കാന്‍ ഉത്തരവിട്ടതെന്നും സുപ്രീം കോടതി വക്താവ് ബിമല്‍ പൗഡല്‍ അറിയിച്ചു. ബിക്കിനി ധരിച്ച സ്ത്രീകളായിരുന്നു ചാള്‍സ് ശോഭ്‌രാജിന്റെ ഇരകള്‍. അതുകൊണ്ടാണ് ഇയാള്‍ ‘ബിക്കിനി കില്ലര്‍’ എന്ന അപരനാമത്തിൽ അറിയപ്പെടാന്‍ തുടങ്ങിയത്.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 കേസുകൾ

കൊലപാതകത്തിനൊപ്പം മോഷണം, വഞ്ചന തുടങ്ങിയ നിരവധി കേസുകളിലും ശോഭ്‌രാജ് പ്രതിയായിരുന്നു. 2003ല്‍ നേപ്പാളില്‍ വെച്ച് രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button