KeralaLatest NewsNews

കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ അംബാസിഡര്‍, വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ്

ഇത് പാര്‍ട്ടിയുടെ നയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ പുകഴ്ത്തിയ സംഭവത്തില്‍ രാജ്യസഭ എംപി പി.വി.അബ്ദുല്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യസഭയില്‍ നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ല. ഏതു സാഹചര്യത്തിലായിരുന്നു പരാമര്‍ശം എന്നതു സംബന്ധിച്ചു വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.

Read Also:കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പിഴ 15 ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണമെന്ന് നിർദ്ദേശം

കേന്ദ്രമന്ത്രി വി.മുരളീധരനെ രാജ്യസഭയിലാണ് വഹാബ് പുകഴ്ത്തി സംസാരിച്ചത്. വി.മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ അദ്ദേഹം കേരളത്തിന്റെ അംബാസഡറാണ്. എന്നാല്‍ കേരളത്തില്‍ എത്തിയാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിക്കും. മുരളീധരന്റെ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും വഹാബ് പറഞ്ഞു.

അടുത്തിടെ മുസ്ലിം ലീഗിനെ സ്തുതിച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വി.മുരളീധരന്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ ഇടതുമുന്നണി നേതാക്കളുടെ പ്രസ്താവനകള്‍ കാലത്തിന് അനുസരിച്ചുള്ള കോലംകെട്ടല്‍ മാത്രമാണ്. ലീഗിനെ വര്‍ഗീയ പാര്‍ട്ടിയാക്കേണ്ടപ്പോള്‍ അങ്ങനെയും അല്ലാത്തപ്പോള്‍ മറിച്ചും ചിത്രീകരിക്കുന്നവരാണു സിപിഎമ്മുകാര്‍ എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. ലീഗിനെതിരായ നിലപാട് ബിജെപി സ്വീകരിക്കുന്ന വേളയിലാണു പാര്‍ട്ടി എംപി കേന്ദ്രമന്ത്രി വി.മുരളീധരനെ പ്രശംസിച്ചത്. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം വഹാബില്‍ നിന്ന് വിശദീകരണം തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button