ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍, വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും വിമാനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
Read Also: മെസി എക്കാലത്തെയും മികച്ച ഫുട്‌ബോളറാണ്, ദൈവം അനുഗ്രഹിച്ച കഴിവുകളുള്ള താരം: പൃഥ്വിരാജ്
അതേസമയം, ആഗോള തലത്തില്‍ കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട. ആരോഗ്യ സെക്രട്ടറി, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ജാഗ്രത തുടരാന്‍ നിര്‍ദ്ദേശമുണ്ട്. കൊറോണയുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവ് ജീനോം സീക്വന്‍സിംഗ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
Post Your Comments