Latest NewsKeralaMollywoodNewsEntertainment

താങ്ങാന്‍ പറ്റാത്ത പ്രതിഫലം ചോദിക്കുന്നതാണ് കുഴപ്പം, സുരേഷ് ഗോപിയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

അയാളെ വച്ച് പടമെടുത്താല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ മുതലാവില്ല.

മലയാളത്തിന്റെ ഹിറ്റ് മേക്കർ ഷാജി കൈലാസ് നടൻ പൃഥ്വിരാജിനെ നായകനാക്കി കാപ്പ എന്ന ചിത്രം ഒരുക്കുകയാണ്. എന്നാൽ കമ്മീഷണര്‍ പോലെ ഒരുപാട് ഹിറ്റുകള്‍ ചെയ്ത ഷാജി കൈലാസിന്റെ ടീമില്‍ പോലും ഇപ്പോൾ സുരേഷ് ഗോപി ഇല്ല എന്നും അതിനു കാരണം പ്രതിഫലമാണെന്നും  സംവിധായകൻ ശാന്തിവിള ദിനേശ്

സുരേഷ് ഗോപി അമിത പ്രതിഫലം ആവശ്യപ്പെട്ടതാണ് നടന് സിനിമകള്‍ കുറയാന്‍ കാരണമായതെന്ന് ശാന്തിവിള ദിനേശ്. പറയുന്നു. സുരേഷ് ഗോപിയെ വച്ച് പടമെടുത്താല്‍ മാര്‍ക്കറ്റ് നോക്കുമ്പോള്‍ മുതലാവില്ല എന്നും അതുകൊണ്ടാണ് ഷാജി കൈലാസ് പൃഥ്വിരാജിനൊപ്പം പോയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

read also:  ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം കൈയ്യോടെ പിടികൂടി ഭാര്യ: ടവല്‍ ചുറ്റി ഇറങ്ങിയ കാമുകിയെ ഭാര്യ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ

ശാന്തിവിള ദിനേഷിന്റെ വാക്കുകൾ ഇങ്ങനെ,

‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ ഒരുപാട് പരിമിതിയുണ്ട്. അത് അംഗീകരിക്കാത്തത് അങ്ങേര്‍ മാത്രമാണ്. ചോദിക്കാന്‍ പാടില്ലാത്ത പ്രതിഫലവും ചോദിക്കുന്നു. എന്റെ സിനിമ ഞാന്‍ അഭിനയിച്ചാല്‍ എത്ര രൂപയ്ക്ക് വിറ്റെടുക്കാമെന്ന് അയാള്‍ക്കൊരു ബോധം വേണ്ടേ. അതില്ലാത്ത ആളാണ് സുരേഷ് ഗോപി. മലയാള സിനിമയ്ക്ക് താങ്ങാന്‍ പറ്റാത്ത പ്രതിഫലം ചോദിക്കുന്നതാണ് കുഴപ്പം. അതാണ് പടങ്ങള്‍ കുറയുന്നത്. ചോദിച്ചാല്‍ പറയും സെലക്ടീവ് ആണെന്ന്. അയാളെ വച്ച് പടമെടുത്താല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ മുതലാവില്ല. സ്വിച്ച് ഓണ്‍ നടക്കുമ്പോള്‍ തന്നെ ഇത്ര കോടി നഷ്ടമെന്ന് എഴുതേണ്ടി വരും.

അത് മാറ്റി എടുത്താല്‍ അയാള്‍ക്കും നല്ല സിനിമകള്‍ ചെയ്യാമായിരുന്നു. കമ്മീഷണര്‍ പോലെ ഒരുപാട് ഹിറ്റുകള്‍ ചെയ്ത ഷാജി കൈലാസിന്റെ ടീമില്‍ പോലും ഇപ്പോള്‍ പുള്ളി ഇല്ലല്ലോ. അതാണ് പ്രശ്‌നം. ഷാജി പൃഥ്വിരാജിന്റെ കൂടെ അപ്പുറത്ത് ചാടി. സുരേഷേട്ടന്‍ അത് മനസ്സിലാക്കുന്നില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button