പുതുവർഷം മുതൽ മോട്ടോർസൈക്കിളുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാറ്റി. നിലവിൽ, അസംസ്കൃത വസ്തുക്കൾ, ഉൽപ്പാദനം, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട ചിലവുകൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോട്ടോർസൈക്കിളുകളുടെ വില വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
മോട്ടോർസൈക്കിളുടെ വില 2023 ജനുവരി 1 മുതലാണ് വർദ്ധിപ്പിക്കുക. ന്യൂഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ മുഴുവൻ ഡീലർഷിപ്പുകളിലും പുതുക്കിയ നിരക്ക് ബാധകമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ മോഡൽ മോട്ടോർസൈക്കിളുടെയും വില വർദ്ധിപ്പിക്കാനാണ് ഡ്യുക്കാറ്റിയുടെ നീക്കം. കൂടാതെ, ആഗോളതലത്തിൽ പുറത്തിറക്കിയ വിവിധ മോഡലുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും ഡ്യുക്കാറ്റി പദ്ധതിയിടുന്നുണ്ട്.
Also Read: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Post Your Comments