ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഡൽഹിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിക്ക് ശേഷമായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയുമായി സംസാരിക്കുന്ന ചിത്രങ്ങൾ സുന്ദർ പിച്ചൈ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കുതിച്ച് ഉയരുന്ന ഇന്ത്യയുടെ സാങ്കേതിക വളർച്ച പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വരാനിരിക്കുന്ന ജി 20 അധ്യക്ഷതയിലുൾപ്പടെ സർക്കാരുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു.
നിരവധി വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Also: ‘അത് അവരോട് പോയി ചോദിക്കൂ…’: വീട്ടിലും ഓഫീസിലും നടന്ന ആദായ നികുതി റെയ്ഡിൽ പൃഥ്വിരാജിന്റെ മറുപടി
Post Your Comments