Latest NewsKeralaNews

ശബരിമല തീർത്ഥാടനം: വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തി. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ദർശനത്തിന് എത്തുന്ന കുട്ടികൾക്കും വയോധികർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇന്ന് മുതലാണ് ശബരിമലയിൽ പുതിയ ക്യൂ ഏർപ്പെടുത്തിയത്.

Read Also: ബഫര്‍ സോണ്‍ വിഷയം, ഉപഗ്രഹമാപ്പ് ഉള്‍പ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

വരും ദിവസങ്ങളിൽ ശബരിമലയിൽ തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം വെർച്വൽ ക്യൂ വഴിയും അല്ലാതെയും 80,191 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഞായറാഴ്ച്ച 76,103 പേരാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്‌തെങ്കിലും തിരക്കില്ലാത്തതിനാൽ രാവിലെ എട്ട് മണിക്ക് ശേഷം നടപ്പന്തൽ മുതലുള്ള നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, തിരക്കുള്ള സമയങ്ങളിൽ കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുടരുകയാണ്.

Read Also: പ്രതിഷേധിക്കുന്ന ജനതയെ ശത്രുപക്ഷത്ത് കാണാനല്ല, പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത്: വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button