പീരുമേട് : തന്റെ അച്ഛന്‍ മരിച്ചതായി മകന്‍ ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടു.
പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാര്‍ത്ത കഴിഞ്ഞ ദിവസം രാവിലെയാണു മുപ്പത്തിനാലുകാരനായ മൂത്തമകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആര്‍ഐപി, ഐ മിസ് യു’ എന്നിങ്ങനെ വാചകങ്ങളും ചേര്‍ത്തിരുന്നു. ഇളയമകന്റെ വാട്സാപ്പില്‍ വന്ന സന്ദേശത്തില്‍ നിന്നാണ് ‘താന്‍ മരിച്ചു’ എന്ന പ്രചാരണം കോണ്‍ഗ്രസ് നേതാവ് അറിയുന്നത്.
Read Also: അവന് ലോകകപ്പ് നേടാനുള്ള അടങ്ങാത്ത ആഗ്രഹമാണുള്ളത്, ആ ആവേശമാണ് ഫുട്‌ബോളിന് വേണ്ടതും: ബാറ്റിസ്റ്റ്യൂട്ട
ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റേതായിരുന്നു ആദ്യത്തെ അനുശോചന സന്ദേശങ്ങളിലൊന്ന്.
കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്‌കാര സമയം അറിയാനുമായി വിദേശത്തുനിന്നുള്‍പ്പെടെ വിളികളെത്തി. അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് മകന്റെ കടുംകൈ എന്നാണ് അടുത്തബന്ധുക്കള്‍ നല്‍കുന്ന സൂചന. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മകനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം മകനു മാപ്പുനല്‍കാന്‍ തീരുമാനിച്ചു.
Post Your Comments