Latest NewsIndiaNews

ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീനഗർ: നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജമ്മു കശ്മീർ പോലീസ് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക ശുപാർശ പ്രകാരമാണ് നടപടി. ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ ലഭ്യത തടയുക, ദേശവിരുദ്ധ ഘടകങ്ങളുടെയും തീവ്രവാദ ശൃംഖലകളുടെയും താവളം ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനിച്ചത്.

Read Also: ശൈത്യകാലത്തെ ചർമ്മ വരൾച്ച തടയാം, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സ്വത്തുക്കൾ സീൽ ചെയ്യുകയും റവന്യൂ രേഖകളിൽ ‘റെഡ് എൻട്രി’ നൽകുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുപ്‌വാര, കങ്കൻ (ഗന്തർബാൽ) പട്ടണങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടേതായുള്ള 12 വൻകിട ഷോപ്പിംഗ് മാളുകൾ അധികൃതർ സീൽ ചെയ്യുകയും ചെയ്തു.

2.58 കോടി രൂപ വിലമതിക്കുന്ന ഒമ്പത് വസ്തുവകകൾ ഷോപ്പിയാനിൽ മാത്രം കണ്ടെത്തിയിരുന്നു. 2019 ൽ ജമാത്തെ ഇസ്ലാമിക്ക് 4,500 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

Read Also: അടൂര്‍ ഗോപാലകൃഷ്ണനെ പരസ്യ വിചാരണ ചെയ്യും, പുരോഗമന കേരളത്തിന് അപമാനം: ഡയറക്ടറെ മാറ്റിനിര്‍ത്തണമെന്ന് എഐവൈഎഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button