ഡൽഹി: ഇന്ത്യയുടെ സർഗം കൗശൽ മിസിസ് വേൾഡ് കിരീടം ചൂടി. ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സർഗം കൗശൽ 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് കിരീടം തിരികെ കൊണ്ടുവന്നത്.
‘നീണ്ട കാത്തിരിപ്പിന് വിരാമമായി, 21 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരികെ ലഭിച്ചു’, സർഗം കൗശലിന്റെ കിരീടനേട്ടത്തിന്റെ വാർത്ത പങ്കിട്ടുകൊണ്ട്, മിസിസ് ഇന്ത്യ മത്സരത്തിന്റെ മാനേജിംഗ് ഓർഗനൈസേഷൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കിരീടം നേടിയതിൽ സന്തോഷം പങ്കുവെച്ച് സർഗം കൗശൽ ഒരു വീഡിയോയും പങ്കിട്ടു. ’21-22 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരിച്ചുകിട്ടി. ഞാൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡ്’, പുതുതായി കിരീടമണിഞ്ഞ മിസിസ് വേൾഡ് സർഗം കൗശൽ പറഞ്ഞു.
സാംസംഗ് ഗാലക്സി എ73: വിലയും സവിശേഷതയും അറിയാം
ജമ്മു കശ്മീർ സ്വദേശിനിയായ സർഗം കൗശൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മുമ്പ് വിജാഗിൽ അധ്യാപികയായി ജോലി ചെയ്തിട്ടുള്ള സർഗം കൗശലിന്റെ ഭർത്താവ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ്.
വിവാഹിതരായ സ്ത്രീകൾക്കായുള്ള ആദ്യ സൗന്ദര്യ മത്സരമാണ് മിസിസ് വേൾഡ്. 1984ലാണ് ഈ മത്സരം ആരംഭിച്ചത്. മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. 1988ൽ മാത്രമാണ് ഇത് മിസിസ് വേൾഡ് എന്നറിയപ്പെടാൻ തുടങ്ങിയത്. വർഷങ്ങളായി 80ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സാരാർത്ഥികൾ മിസിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്നു. 2001ൽ ഡോ. അദിതി ഗോവിത്രികറിലൂടെയാണ് ഇന്ത്യ ആദ്യ തവണ കിരീടം ചൂടിയത്.
Post Your Comments