
തിരുവനന്തപുരം; സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വനിതാ കീരീടം തിരുവനന്തപുരം സ്വന്തമാക്കി. വയനാട്ടില്‍ വെച്ചായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടന്നത്. കെ.എസ്.ഇ.ബി താരങ്ങളായിരുന്നു പുരുഷ വനിതാ ടീമുകളില്‍ തിരുവനന്തപുരത്തിനു വേണ്ടി കളിച്ചത്. കഴിഞ്ഞ വര്‍ഷവും വനിതാ കിരീടം തിരുവനനന്തപുരം സ്വന്തമാക്കിയിരുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ഫൈനലില്‍ പാലക്കാടിനെ 59-22നാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. അതേസമയം പുരുഷ വിഭാഗം ഫൈനലില്‍ 84-55നാണ് തിരുവനനന്തപുരം എറണാകുളത്തെ പരാജയപ്പെടുത്തി.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ പി.എസ് ജീനയും ഗ്രീമയും 15 പോയിന്റ് വീതം കരസ്ഥമാക്കിയിരുന്നു. കൂടാതെ കെ.എസ്.ഇ.ബിയുടെ ശ്രീരാഗ് 31 പോയിന്റും ജിഷ്ണു ജി. നായര്‍ 24 പോയിന്റും നേടി.
Post Your Comments