Latest NewsInternational

സൗദി രാജകുമാരൻ കുവൈറ്റ് അമീറുമായി ചർച്ച നടത്തി

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം ഊട്ടിയുറപ്പിക്കുക ലക്ഷ്യം

കുവൈറ്റ്‌ സിറ്റി: കുവൈറ്റിൽ എത്തിയ സൗദി അറേബ്യൻ പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൌദ്‌ കുവൈറ്റ് അമീര് ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല് ജാബിര്‍ അല് സബാഹ്, കിരീടാവകാശിശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല് സബാഹ് എന്നിവരുമായി ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഗള്‍ഫ് മേഖലയിലെ മറ്റു വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമായെന്നാണ് കരുതുന്നത്. സാമ്പത്തിക സാംസ്കാരിക വാണിജ്യ മേഖലകളില്‍ രണ്ടു രാജ്യങ്ങളും ഏറെ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. മുഹമ്മദ്‌ ബിന്‍ സല്‍മാന് രാജകുമാരന്റെ സന്ദർശനം ഏറെ ഗുണഫലങ്ങള് ഉണ്ടാക്കുമെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button