ഇന്ത്യക്കാർക്ക് ‘മേക്ക് ഇൻ ചൈന’ ഉൽപ്പന്നങ്ങളോടുളള പ്രിയം കുറയുന്നതായി റിപ്പോർട്ട്. സോഷ്യൽ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 58 ശതമാത്തോളം ഇന്ത്യക്കാരാണ് ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളോട് ഗുഡ്ബൈ പറഞ്ഞിരിക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് പുറമേ, ചൈനീസ് ആപ്പുകളുടെ ഉപയോഗവും ഇന്ത്യക്കാർക്കിടയിൽ കുറഞ്ഞിട്ടുണ്ട്. 29 ശതമാനം ആൾക്കാർ മാത്രമാണ് ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നത്
ചൈനീസ് ഉൽപ്പന്നങ്ങളോടുള്ള പ്രിയം കുറഞ്ഞതോടെ, ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. ഏകദേശം 26 ശതമാനത്തോളം ആളുകൾ ഫാഷൻ, വാഹന ആക്സസറികൾ, വസ്ത്രം എന്നിവയിൽ വിലയിലും ഗുണനിലവാരത്തിലും മികച്ച ഇന്ത്യൻ ബദലുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നിരവധി ആളുകൾ ഇന്ത്യൻ നിർമ്മിത ഗാഡ്ജറ്റുകൾ വാങ്ങാനും താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
Also Read: ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ: ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ഇറാനിയന്‍ നടി അറസ്റ്റില്‍
രാജ്യത്തെ 319 ജില്ലകളിൽ നിന്നുളള 40,000 ഉപഭോക്താക്കളുടെ പ്രതികരണമാണ് സർവ്വേക്കായി ലോക്കൽ സർക്കിൾസ് ഉപയോഗിച്ചിരിക്കുന്നത്. അതിർത്തിയിലെ തുടർച്ചയായ സംഘർഷങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് 58 ശതമാനം ഇന്ത്യക്കാരും ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങുന്ന ശീലം കുറച്ചത്.
Post Your Comments