ട്വിറ്ററിൽ പുതിയ നിക്ഷേപകരെ തേടാനൊരുങ്ങി ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്ക്. ട്വിറ്ററിനെ മസ്ക് ഏറ്റെടുക്കുമ്പോൾ 44 ബില്യൺ ഡോളറായിരുന്നു ഇടപാട് മൂല്യം. മസ്ക് നൽകിയ അതേ നിരക്കിൽ നിക്ഷേപിക്കാൻ തയ്യാറായിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. ഓഹരി ഒന്നിന് 54.20 നിരക്കിലാണ് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. കണക്കുകൾ പ്രകാരം, ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ടെസ്‌ലയുടെ 22.9 ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റഴിച്ചിട്ടുണ്ട്.
2022 ഒക്ടോബറിൽ നടന്ന ടെസ്‌ല കോൺഫറൻസിൽ താൻ നൽകുന്നത് അമിത വിലയാണെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. വരും കാലയളവിൽ കമ്പനിയുടെ മൂല്യം ഉയരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് മസ്ക് കോൺഫറൻസിൽ നിരവധി കാര്യങ്ങൾ പങ്കുവെച്ചത്. അതേസമയം, ട്വിറ്ററിന്റെ സാമ്പത്തിക നില മോശമായതാണ് പുതിയ നിക്ഷേപങ്ങൾ അന്വേഷിക്കാൻ മസ്കനെ പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഫോബ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 12 മുതൽ 14 വരെയുള്ള കാലയളവിൽ ടെസ്‌ലയുടെ 3.6 ബില്യൺ ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്.
Also Read: ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം: വിശദീകരണവുമായി മുഖ്യമന്ത്രി
Post Your Comments