Latest NewsNewsIndia

ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും: ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്ന് പ്രധാനമന്ത്രി

ഷില്ലോംഗ്: ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്നും അത്തരമൊരു ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

Read Also: ശബരിമല യുവതീപ്രവേശന കേസ് : രഹ്ന ഫാത്തിമയ്ക്ക് ഇളവു നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

ഖത്തറിലെ കളിയാണ് നമ്മളിന്ന് നോക്കുന്നത്. അവിടെ കളത്തിൽ ഇറങ്ങിയിരിക്കുന്ന വിദേശ ടീമുകളെ നോക്കുന്നു. പക്ഷേ, ഈ രാജ്യത്തെ യുവജനതയിൽ തനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് ആ ദിനം വിദൂരമല്ലെന്ന് തനിക്ക് ഉറപ്പാണ്. അതുപോലൊരു ഉത്സവം ഇന്ത്യയിൽ നമ്മൾ നടത്തുമെന്നും അന്ന് ത്രിവർണ പതാകയ്ക്കുവേണ്ടി ജനം ആർത്തുവിളിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. മേഘാലയയിലെ ഷില്ലോംഗിൽ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞ എട്ടുവർഷം വടക്കുകിഴക്കൻ മേഖലയുടെ വികസനത്തെ ബാധിച്ച നിരവധി തടസ്സങ്ങൾക്ക് നേർക്ക് കേന്ദ്ര സർക്കാർ ചുവപ്പു കാർഡ് വീശി. ജോലി സംസ്‌കാരം പുതുക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി.കിഷൻ റെഡ്ഡി എന്നിവരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Read Also: വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ ഇനി സര്‍വസജ്ജം, അതിര്‍ത്തികള്‍ സൈനികരുടെ കൈകളില്‍ ഭദ്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button