KozhikodeKeralaNattuvarthaLatest NewsNews

കാന്തപുരത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രി: കൂടിക്കാഴ്ച സന്തോഷകരമെന്ന് അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മര്‍കസില്‍ എത്തിയാണ് കാന്തപുരവുമായി കൂടിക്കാഴ്ച്ച നടത്തിയത്. വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമായാണ് മുഖ്യമന്ത്രി കാന്തപുരം മുസ്ലിയാരെ സന്ദര്‍ശിച്ചത്.

സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് സൗഖ്യം നേരുകയും കൂടുതല്‍ കാലം സേവനം ചെയ്യാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മദ്റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ എന്നിവർ സന്നിഹിതരായിരുന്നു. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

പുതുവത്സരത്തിൽ പ്രീമിയം മിനി പ്ലാൻ സബ്സ്ക്രിപ്ഷനുമായി സ്പോട്ടിഫൈ, സബ്സ്ക്രിപ്ഷൻ തുക എത്രയെന്ന് അറിയാം

എപി അബൂബക്കര്‍ മുസ്ലിയാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കാലത്ത് നടന്ന കൂടിക്കാഴ്ച സന്തോഷകരമായിരുന്നു. പ്രതീക്ഷാ നിര്‍ഭരമായ അദ്ദേഹത്തിന്റെ സംസാരം ഏറെ ഉന്മേഷം നല്‍കി. ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ഇടവേളയില്‍ വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമാണ് അദ്ദേഹം വന്നത്. അല്‍പകാലമായി തുടര്‍ച്ചയായി വിശേഷങ്ങള്‍ അന്വേഷിക്കുകയും സൗഖ്യം നേരുകയും ചെയ്യാറുണ്ട്. തിരക്കുകള്‍ക്കിടയിലും ക്ഷേമമറിയുന്നതിനും സന്ദര്‍ശിക്കുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button