UAELatest NewsNewsInternationalGulf

ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന. ദുബായിൽ റസിഡന്റ് വിസ പാസ്‌പോർട്ടിൽ പതിക്കുന്നത് നിർത്തലാക്കിയ ശേഷം ആദ്യ ഗോൾഡൻ വിസ ലഭിക്കുന്ന താരമാണ്‌സുധീർ കരമന. 10 വർഷത്തെ വിസ പതിച്ച എമിറേറ്റ്‌സ് ഐഡിയാണ് സുധീറിന് ലഭിച്ചത്. യുഎഇയിൽ റസിഡന്റ് വിസയുള്ളവർക്ക് ഇനി മുതൽ പാസ് പോർട്ടിന് പകരം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വിസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്‌സ് ഐഡിയിലുമുണ്ട്.

Read Also: കത്ത് വിവാദം: ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്‍പെൻഷൻ

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് സുധീർ കരമന ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം വിസ സ്വീകരിച്ചു.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, റോമ, ഭാവന, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി. ദിലീപ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: ഖത്തർ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button