ThiruvananthapuramLatest NewsKeralaNattuvarthaNews

കത്ത് വിവാദം: ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്‍പെൻഷൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തു. മേയറുടെ ഡയസിന് സമീപം കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. ഡയസിലേക്ക് എത്തിയ മേയറെ പ്രതിഷേധക്കാർ കൂക്കിവിളിച്ചു.

പ്രതിഷേധത്തിനിടയിലൂടെയാണ് മേയർ ഡയസിലെത്തിയത്. പ്രതിഷേധിച്ച കൗൺസിലർമാരും ഭരണപക്ഷ കൗൺസിലർമാരും തമ്മിൽ തർക്കമുണ്ടാകുകയും പരസ്പരം വാദപ്രതിവാദങ്ങളുമായി കൗൺസിലർമാർ എത്തിയതോടെ പോലീസ് നിയന്ത്രിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ്: കര്‍ശന നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി

അതേസമയം,തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കോർപറേഷനിലെ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button