കൊച്ചി: ഐപിഎൽ മിനി താരലേലം ഡിസംബർ 23ന് നടക്കാനിരിക്കെ കേരളത്തിൽ നിന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് 10 താരങ്ങൾ. ഡിസംബർ 23ന് ഉച്ചയ്ക്ക് ശേഷമാണ് കൊച്ചിയിൽ മിനി താരലേലം ആരംഭിക്കുന്നത്. കണക്കുകൾ പ്രകാരം, ആകെ 991 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റർ ചെയ്തത്. കേരളത്തിൽ നിന്നും ഇടം നേടിയ താരങ്ങൾ ആരൊക്കെയെന്ന് അറിയാം.
ഇത്തവണ കേരളത്തിൽ നിന്നും സന്ദീപ് വാര്യർ, എസ്. മിഥുൻ, സച്ചിൻ ബേബി, കെ.എം ആസിഫ്, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, ഷോൺ റോജർ, വിഷ്ണു വിനോദ്, ബേസിൽ തമ്പി, അബ്ദുൽ ബാസിത്ത് എന്നിവരാണ് പ്രതീക്ഷയോടെ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങൾ. ഇവരിൽ ചിലർ നേരത്തെ ഐപിഎൽ കളിച്ചിട്ടുള്ളവരാണെങ്കിൽ, മറ്റു ചിലർ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുന്നവരാണ്.
Also Read: IPL 2023: ലേലത്തില്‍ ‘റെക്കോഡ് തുക’ ഉറപ്പ്, പക്ഷേ അനുമതിയില്ല! ആ അഞ്ച് പാക് താരങ്ങൾ ഇവരാണ്
ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മലയാളി താരങ്ങളില്‍ അടിസ്ഥാന വില കൂടുതലുള്ളത് സന്ദീപ് വാര്യര്‍ക്കാണ്. 50 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. ഓള് റൗണ്ടര്‍ കാറ്റഗറിയിലാണ് സന്ദീപ് ഉള്‍പ്പെട്ടിരിക്കുന്നത്. കെ.എം ആസിഫിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയും, മറ്റ് എട്ട് താരങ്ങളുടെ അടിസ്ഥാന വില 20 ലക്ഷം രൂപയുമാണ്.
Post Your Comments