കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,970 രൂപയും പവന് 39,760 രൂപയുമായി.
Read Also : രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില കുറയുന്നത്. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് 500 രൂപയോളമായി. ഡിസംബർ 14ന് പവന് 40,240 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.
രൂപയുടെ മൂല്യം താഴ്ന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്ന സ്വര്ണവിലയാണ് കഴിഞ്ഞ ദിവസം 40,000 കടന്നും മുന്നേറിയത്.
Post Your Comments