ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആരംഭിച്ചു. ഡിസംബർ 15 മുതലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. വിനോദം, കച്ചേരികൾ, ഫാഷൻ എക്സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ തുടങ്ങിയ പരിപാടികൾ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആകർഷണങ്ങളാണ്.
90 ശതമാനം വരെ വിലക്കുറവാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ കടകൾ പ്രഖ്യാപിച്ചത്. ജുമൈറ ബീച്ചിൽ പ്രത്യേകം ഒരുക്കിയ വ്യാപാര മേളയിൽ പ്രധാന ബ്രാൻഡുകളെല്ലാം ഔട്ട്‌ലെറ്റുകൾ തുറന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി വലിയ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കലാവിരുന്നുകളും രുചിവിസ്മയങ്ങളുമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മറ്റ് ആകർഷണങ്ങൾ.
ചില്ലറവിൽപന മേഖലയിൽ ഇളവുകളും, ഉപഭോക്താക്കൾക്കായി ആനുകൂല്യങ്ങളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒരുക്കും. കുടുംബാംഗങ്ങൾക്ക് ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കും.
Post Your Comments