തിരുവനന്തപുരം: നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’എന്ന് സിപിഎം അംഗം ഡിആർ അനിൽ പരാമർശം നടത്തിയതായാണ് ആരോപണം.
പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ രംഗത്തെത്തി. അനില്‍ ഇക്കാര്യം മൈക്കിലൂടെ പരസ്യമായി പറഞ്ഞതാണെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുണ്ടെന്നും ബിജെപി വനിതാ അംഗങ്ങള്‍ വ്യക്തമാക്കി. നേരത്തെയും സ്ത്രീകളെ, ആക്ഷനിലുടെയും സംസാരത്തിലൂടെയും അനിൽ ആക്ഷേപിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.
ഗ്രീൻ പീസ് അമിതമായി കഴിക്കരുത്, കാരണം ഇതാണ്
എന്നാൽ, താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നും ഡിആർ അനിൽ പറഞ്ഞു. അനിലിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രനും വ്യക്തമാക്കി. കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടിയിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെ തടയാന്‍ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു.
Post Your Comments