PalakkadKeralaNattuvarthaLatest NewsNews

മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്

വടക്കന്തറ പ്രാണൻകുളം മനോജിന്റെ വീട്ടിലെ പശുവിനാണ് പരിക്കേറ്റത്

പാലക്കാട്: നഗരത്തിൽ പട്ടിക്കര ബൈപാസിൽ മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്. വടക്കന്തറ പ്രാണൻകുളം മനോജിന്റെ വീട്ടിലെ പശുവിനാണ് പരിക്കേറ്റത്.

Read Also : സ്വര്‍ണം മാറ്റി ലോക്കറില്‍ മുക്കുപണ്ടം വെച്ച്‌ തട്ടിപ്പ് : ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരികള്‍ അറസ്റ്റില്‍

വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മാലിന്യനിക്ഷേപം വ്യാപകമായ പട്ടിക്കര ബൈപാസിൽ കന്നുകാലികൾ അലഞ്ഞ് തിരിയുന്നത് പതിവാണ്. ഇത്തരത്തിൽ മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. വായ പൂർണമായി തകർന്ന പശുവിനെ ചികിത്സക്കായി മൃഗാശുപത്രിയിലേക്ക് മാറ്റി.

സംഭവസ്ഥലത്ത് നോർത്ത് പൊലീസ് പരിശോധന നടത്തി. പന്നിപ്പടക്കമാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പരിശോധനയിൽ നിരവധി ഇലക്ട്രോണിക് സാധനങ്ങൾ പ്രദേശത്ത് നിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു. മാലിന്യത്തിനിടയിലുള്ള പന്നികളെ പിടികൂടാൻ പടക്കം വെച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button