പത്തനംതിട്ട: പണയം ഉരുപ്പടിയായ സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട കോളേജ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന മണി മുറ്റത്ത് നിധി ലിമിറ്റഡിലെ മാനേജരായിരുന്ന കൊടുമണ്‍ സ്വദേശിനി എല്‍.ശ്രീലത, ജോയിന്റ് കസ്റ്റോഡിയനായിരുന്ന ഓമല്ലൂര്‍ സ്വദേശിനി ആതിര ആര്‍.നായര്‍ എന്നിവരാണ് അറസ്റ്റിലായത്.
Read Also : മലപ്പുറത്ത് മയക്കുമരുന്ന് വേട്ട : ഒരു കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
രണ്ടുപേരും ചേര്‍ന്ന് ആതിരയുടെ ഭര്‍ത്താവിന്റെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയം വെച്ച് 21 ലക്ഷത്തിനു മുകളില്‍ തുക എടുത്തിരുന്നു. തുടർന്ന്, സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കര്‍ തുറന്ന് ഈ സ്വര്‍ണം തിരികെ എടുത്തശേഷം പകരം മുക്കുപണ്ടങ്ങള്‍ വെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തട്ടിപ്പ് സംബന്ധിച്ച് കമ്പനി മാനേജ്‌മെന്റ് ഓഗസ്റ്റ് 24-ന് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നതായി ജനറല്‍ മാനേജര്‍ കെ.ബി.ബൈജു, ഹെഡ് ഓഡിറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments