Latest NewsNewsTechnology

വാട്സ്ആപ്പ് ഇന്ത്യയിൽ നിന്ന് വീണ്ടും രാജി, കൂടുതൽ വിവരങ്ങൾ അറിയാം

2021 ഒക്ടോബർ മാസത്തിലാണ് വിനയ് ചോലെറ്റി വാട്സ്ആപ്പ് പേയിലെ ജോലിയിൽ പ്രവേശിച്ചത്

വാട്സ്ആപ്പ് ഇന്ത്യയുടെ തലപ്പത്ത് നിന്നും വീണ്ടും രാജി. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് പേ ഇന്ത്യയുടെ തലവനായി സേവനമനുഷ്ഠിച്ച വിനയ് ചോലെറ്റിയാണ് രാജി സമർപ്പിച്ചിരിക്കുന്നത്. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് വിനയ് ചോലെറ്റി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, രാജി വെക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോലെറ്റിപ്രതികരിച്ചിട്ടില്ല.

2021 ഒക്ടോബർ മാസത്തിലാണ് വിനയ് ചോലെറ്റി വാട്സ്ആപ്പ് പേയിലെ ജോലിയിൽ പ്രവേശിച്ചത്. ആദ്യ ഘട്ടത്തിൽ വാട്സ്ആപ്പ് പേയുടെ മർച്ചന്റ്സ് പേയ്മെന്റ് മേധാവിയായാണ് ചുമതലയേറ്റത്. പിന്നീട്, 2022 സെപ്തംബറിൽ വാട്സ്ആപ്പ് പേ ഇന്ത്യയുടെ തലവനായി ചുമതലയേൽക്കുകയായിരുന്നു.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ

വാട്സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ്, മെറ്റാ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാൾ തുടങ്ങിയവർ ഇതിനോടകം പടിയിറങ്ങിയിട്ടുണ്ട്. ഇവർക്ക് പിന്നാലെയാണ് വിനയ് ചോലെറ്റിയും രാജി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ, മെറ്റാ ഇന്ത്യ മേധാവി അജിത് മോഹനും അടുത്തിടെയാണ് രാജി സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button