കോട്ടയം: പാസ്റ്ററെ വീട്ടിൽക്കയറി ആക്രമിച്ച മൂന്നു പേർ പൊലീസ് പിടിയിൽ. അയ്മനം പുലിക്കുട്ടിശേരി മൂന്നൂമൂല മതിരത്തറ രാജേഷ് (42), ആർപ്പൂക്കര പിണഞ്ചിറകുഴി തൊള്ളായിരത്തിൽ ചെങ്ങളം പണിക്കശേരി കോളനി കളരിപ്പറമ്പിൽ ഷൈമോൻ (49), തിരുവാർപ്പ് കൊച്ചുപാലം കളരിപ്പറമ്പ് കോളനിയിൽ ഷാജി (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
കഴിഞ്ഞദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പുല്ലരിക്കുന്ന് ശവക്കോട്ട ഭാഗത്തു താമസിക്കുന്ന പാസ്റ്റർ തോമസിനെയാണ് ഇവർ വീട്ടിൽക്കയറി ആക്രമിച്ചത്. തോമസിന്റെ ബന്ധുവിന്റെ സ്ഥലം വില്പനയ്ക്കായി ബ്രോക്കർ കൂടിയായ ഷാജിയെ ഏൽപ്പിച്ചിരുന്നു. സ്ഥലം വിൽക്കുന്നതിന് തോമസ് തടസം നിൽക്കുന്നുവെന്നാരോപിച്ചാണ് ഷാജിയും സുഹൃത്തുക്കളും വീട്ടിൽക്കയറി ആക്രമണം നടത്തിയത്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചെങ്ങളം, മാലം, തിരുവാർപ്പ് എന്നിവിടങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments