Latest NewsNewsIndia

ചെകുത്താന്‍ ബാധ ഒഴിപ്പിക്കല്‍, ക്രൂര മര്‍ദ്ദനമേറ്റ സാമുവല്‍ മരിച്ച നിലയില്‍: പാസ്റ്ററിനെതിരെ പരാതിയുമായി കുടുംബം

ഗുരുദാസ്പൂര്‍: ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം. അപസ്മാര ബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. സാമുവല്‍ എന്ന യുവാവിനെ ചെകുത്താന്‍ ബാധിച്ചെന്നും ഒഴിപ്പിക്കല്‍ നടത്തണമെന്നും പാസ്റ്റര്‍ ആവശ്യപ്പെട്ടു.

Read Also: അമ്മയിലെ കൂട്ടരാജി വാട്സ്ആപ്പ് ഗ്രൂപ്പിലെ ചേരിതിരിഞ്ഞുള്ള തര്‍ക്കത്തിന് പിന്നാലെ

ഇതിന്പിന്നാലെ പാസ്റ്ററും സഹായികളും യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനൊടുവില്‍ അവശനായ യുവാവിനെ വീട്ടിലെ സോഫയില്‍ കിടത്തിയ ശേഷം പാസ്റ്ററും അനുയായികളും മടങ്ങുകയായിരുന്നു. ഓഗസ്റ്റ് 21 രാത്രിയായിരുന്നു ഒഴിപ്പിക്കല്‍ നടന്നത്. രാവിലെ സോഫയില്‍ മരിച്ചനിലയില്‍ സാമുവലിനെ കുടുംബം കണ്ടെത്തുകയായിരുന്നു. മൂന്ന് കുട്ടികളാണ് സാമുവലിനുള്ളത്. വീടിന് സമീപത്തെ സെമിത്തേരിയില്‍ സാമുവലിനെ അടക്കം ചെയ്ത ശേഷം വീട്ടുകാര്‍ പാസ്റ്ററിനെതിരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച ഡെപ്യൂട്ടി മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ സാമുവലിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുകയായിരുന്നു. പാസ്റ്റര്‍ ജേക്കബ്, പ്രധാന സഹായിയായ ബല്‍ജീത് സിംഗ് സോനും അടക്കം എട്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാസ്റ്ററിനെതിരെ കേസ് എടുത്തതായാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button