Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsHealth & Fitness

ഈ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? കാരണം ഇതാണ്

ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വിറ്റാമിനുകൾ. ആരോഗ്യം നിലനിർത്താൻ ഓരോ വിറ്റാമിനുകളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തിൽ ശരീരത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനാണ് വിറ്റാമിൻ ഡി. സാധാരണയായി സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കുന്നത്. വിറ്റാമിൻ ഡിയുടെ അഭാവം പലപ്പോഴും സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ക്ഷീണം, സന്ധിവേദന, തലവേദന, പേശികളുടെ ദുർബലത എന്നിവ വിറ്റാമിൻ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ ആകാം.

വിറ്റാമിൻ ഡിയുടെ അഭാവം നാഡീവ്യൂഹപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇവ അൽസെഹൈമേഴ്സ്, പാർക്കിൻസൺസ് എന്നീ രോഗാവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വിറ്റാമിൻ ഡിയുടെ അഭാവം വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കുക. കൂടാതെ, അമിതമായ തോതിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കുന്നത് ശരീരത്തിന് ഹാനികരമാകാൻ സാധ്യതയുണ്ട്.

Also Read: ദിവസവും ഒരുപിടി വാൾനട്ട് കഴിക്കാം, ഗുണങ്ങൾ ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button