ഭക്ഷണരീതിയിലുള്ള മാറ്റം ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും കാത്സ്യത്തിന്റെ ആഗിരണത്തിനും ഇത് വളരെ അത്യന്താപേക്ഷികമാണ്.
വിറ്റാമിന്‍ ഡി ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. പൊതുവേ എല്ലാവര്‍ക്കും കഴിക്കാന്‍ മടിയുള്ള ഒന്നാണ് മുട്ടയുടെ മഞ്ഞ. മുട്ട കഴിച്ചാലും മഞ്ഞക്കരു ഒഴിവാക്കാറാണ് പലരും ചെയ്യുന്നത്. എന്നാല്‍ മുട്ടയുടെ മഞ്ഞയില്‍ വലിയ അളവില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. പതിവായി രാവിലെ മുട്ട കഴിച്ചാല്‍ വിറ്റാമിന്‍ ഡി കുറയുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഡയറ്റില്‍ പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതില്‍ നിന്നെല്ലാം ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.
വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. വിറ്റാമിന്‍ ഡി കുറയുന്നതിന്റെ പ്രശ്നമുള്ളവര്‍ കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണം ചെയ്യും.
ദിവസവും ഏത്തപ്പഴം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. മഗ്നീഷ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ് ‘സാല്‍മണ്‍’ മത്സ്യം. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ പ്രയോജനം ചെയ്യും. മിതമായ അളവില്‍ റെഡ് മീറ്റ് കഴിക്കുന്നതും നല്ലതാണ്.
കറിവേപ്പില വിറ്റാമിന്‍ ഡിയുടെ നല്ലൊരു സ്രോതസാണ്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ഡി കുറയുന്നത് കൊണ്ടുള്ള പ്രശ്നങ്ങളെ അകറ്റും. നട്സുകളായ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. വിറ്റാമിന്‍ സിയും ഡിയും ഒരുപോലെ ലഭിക്കാന്‍ ഇത് സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് പ്രധാനമായും സഹായിക്കും. ധാന്യങ്ങളിലും പയര്‍ വര്‍ഗങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
Post Your Comments