പോഷക ഗുണങ്ങളുടെ കലവറയാണ് വാൾനട്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ എന്നിവ ഉയർന്ന അളവിൽ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം, ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നതിനെതിരെ പ്രവർത്തിക്കാനും വാൾനട്ടിന് കഴിയും. ദിവസവും വാൾനട്ട് കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
തലച്ചോറിന്റെ ആരോഗ്യത്തിനും, ഓർമ്മശക്തി വർദ്ധിപ്പിക്കാനും വാൾനട്ട് മികച്ച ഓപ്ഷനാണ്. ഹൃദ്രോഗം ഇല്ലാതാക്കാനുള്ള കഴിവ് വാൾനട്ടിന് ഉണ്ട്. കൂടാതെ, കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം പരിപോഷിപ്പിക്കാനും, കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വാൾനട്ടിന് കഴിയും.
Also Read: എം.ഡി.എം.എയുമായി ഉള്ളിയേരി സ്വദേശി അറസ്റ്റിൽ
കുതിർത്തു വച്ച വാൾനട്ട് കഴിക്കുന്നതാണ് ഉത്തമം. മൂന്നോ നാലോ വാൾനട്ട് എടുത്തതിനുശേഷം അവ നന്നായി വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ കഴിക്കാവുന്നതാണ്. പ്രമേഹമുള്ളവർ വാൾനട്ട് കഴിക്കുന്നത് ശീലമാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
Post Your Comments